---
title: "വിഷു ആഘോഷത്തിനിടെ ചിന്നി ചിതറുമായിരുന്ന ഒരു നാടിനെ രക്ഷിച്ചത് നാട്ടുകാരുടെയും, ഒപ്പം പൊലീസ് - അഗ്നിശമന സേനയുടെയും ജാഗ്രത ; വൻ ദുരന്തം വഴിമാറിയതിൻ്റെ ഞെട്ടലിൽ കണ്ണൂർ"
english_title: "During the Vishu celebration, a village was saved by the vigilance of the locals, as well as the police and fire brigade; Kannur is in a state of shock due to the massive disaster"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109026/During the Vishu celebration, a village was saved by the vigilance of the locals, as well as the police and fire brigade; Kannur is in a state of shock due to the massive disaster"
published_at: "2023-04-14T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64398adab4ad9_LPG-Cylinder-Blast-16316166294x3.jpg"
keywords: []
---

# വിഷു ആഘോഷത്തിനിടെ ചിന്നി ചിതറുമായിരുന്ന ഒരു നാടിനെ രക്ഷിച്ചത് നാട്ടുകാരുടെയും, ഒപ്പം പൊലീസ് - അഗ്നിശമന സേനയുടെയും ജാഗ്രത ; വൻ ദുരന്തം വഴിമാറിയതിൻ്റെ ഞെട്ടലിൽ കണ്ണൂർ

> **Lead Summary:**  കണ്ണൂർ: പാചകവാതക സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയിൽ നിന്ന് ഒരു സിലിണ്ടർ ചോർന്നു, വൻ ദുരന്തം ഒഴിവായി. ധർമ്മശാലയിലെ കണ്ണൂർ ഗവ.എഞ്ചിനീ യറിംഗ് കോളേജിന് സമീപത്ത് 7.30നായിരുന്നു സംഭവം. മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ 300 സിലിണ്ടറുകളുമായി പോകുകയായിരു ന്ന ടി.എൻ. 66-എസ്-2274 ലോറി, എഞ്ചിനീയറിംഗ് കോളേജിന് സമീപം നിർത്തി ഡ്രൈവർ പുരുഷോത്തമൻ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു.

## Article Content

 കണ്ണൂർ: പാചകവാതക സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയിൽ നിന്ന് ഒരു സിലിണ്ടർ ചോർന്നു, വൻ ദുരന്തം ഒഴിവായി. ധർമ്മശാലയിലെ കണ്ണൂർ ഗവ.എഞ്ചിനീ യറിംഗ് കോളേജിന് സമീപത്ത് 7.30നായിരുന്നു സംഭവം. മംഗലാപുരത്തുനിന്നും കോഴിക്കോട്ടേക്ക് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ 300 സിലിണ്ടറുകളുമായി പോകുകയായിരു ന്ന ടി.എൻ. 66-എസ്-2274 ലോറി, എഞ്ചിനീയറിംഗ് കോളേജിന് സമീപം നിർത്തി ഡ്രൈവർ പുരുഷോത്തമൻ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു.

ലോറിക്ക് സമീപത്തുകൂടി നടന്നു പോയ ഒരാൾ ഗ്യാസ് പുറത്തേക്ക് വരുന്ന ശീൽക്കാര ശബ്ദം കേട്ട് തളിപ്പറമ്പ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അഗ്നിശമന സേനയെയും വിവരമറിയിച്ചു. തളിപ്പറമ്പ് അഗ്നിശമനനിലയത്തിൽ നിന്നും ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ കെ.രാജീവന്റെ നേതൃത്വത്തിലുള്ള സംഘവും, പോലീസും എത്തി പരിശോധിച്ചപ്പോഴാണ് ഏറ്റവും മുകളിൽ വെച്ച സിലിണ്ടറിൽ നിന്നാണ് വാതകം ചോരുന്നതെന്ന് മനസിലായത്. പെട്ടെന്നു തന്നെ ഈ സിലിണ്ടർ പുറത്തേക്കെടുത്ത് വാതകം ചോരുന്നത് തടഞ്ഞ് അപകടം ഒഴിവാക്കുകയായിരുന്നു. വിഷു ആഘോഷമായതിനാൽ സമീപത്തു നിന്നടക്കം പടക്കങ്ങൾ പൊട്ടിക്കുന്നുമുണ്ടായിരുന്നു.

ഈ തടസ്സങ്ങളൊക്കെ തരണം ചെയ്താണ് അഗ്നിശമന സേനയും, പൊലീസും, ഒപ്പം നാട്ടുകാരും ഒരു നാടിനെയാകെ രക്ഷപ്പെടുത്തിയത്. അഗ്നിശമനസേനാംഗങ്ങളായ പി.വി.ഗിരീഷ്, കെ.വി.അനൂപ്, വി.വിപിൻ, വി.ജയൻ എന്നിവരും അഗ്നിശമനസംഘത്തിൽ ഉണ്ടായിരുന്നു. വാതകം നിറച്ചതിലെ അപാകതകളാണ് ഇതിന് കാരണമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109026/During the Vishu celebration, a village was saved by the vigilance of the locals, as well as the police and fire brigade; Kannur is in a state of shock due to the massive disaster)